Connect with us

Kerala

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം); കോട്ടയത്ത് തോമസ് ചാഴികാടന്‍

ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്

Published

|

Last Updated

കോട്ടയം |  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). തോമസ് ചാഴികാടനാണ് സ്ഥാനാര്‍ഥി. ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന ഏക സീറ്റാണ് കോട്ടയം. എല്‍ ഡി എഫ് യോഗത്തില്‍ രണ്ടാമതൊരു സീറ്റുകൂടി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.അതേ സമയം ഇത് എട്ടാം തവണയാണ് തോമസ് ചാഴിക്കാടന്‍ മത്സരത്തിനിറങ്ങുന്നത്.

ചർച്ചകളിൽ ഉയർന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായിട്ടാണ് തീരുമാനം. ഇടത് മുന്നണി സ്ഥാനാർത്ഥിയായി വിജയത്തിലേക്ക് എത്താൻ സാധിക്കും. വലിയ ഭൂരിപക്ഷം ലഭിക്കും. അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല. സീറ്റ് വിട്ട് നൽകുന്നതിൽ സിപിഐഎമ്മിനും ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു

സംസ്ഥാനത്ത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതു കേരളാ കോണ്‍ഗ്രസാണ്

Latest