Connect with us

kerala congress(m)

സെമി കേഡര്‍ വഴിയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും

പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് സെമി കേഡര്‍ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും സെമി കേഡര്‍ ശൈലിയിലേക്ക് എന്ന സൂചന നല്‍കി ജോസ് കെ മാണി. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്കൊപ്പം തന്നെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. കോഴിക്കോട് നടന്ന മലബാര്‍ മേഖലാ യോഗത്തിലാണ് പാര്‍ട്ടിയുടെ നയം മാറ്റം ജോസ് കെ മാണി പ്രഖ്യാപിച്ചത്.

പുതിയ മുന്നണിയുടെ ഭാഗമായതിനാലാണ് ശൈലീമാറ്റമെന്നാണ് നേതാക്കള്‍ പറയുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കിയായിരുന്നു കോഴിക്കോട് മേഖലാ യോഗം നടത്തിയത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നു.

പാര്‍ട്ടിയുടെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒമ്പതിന് വെബ്‌സൈറ്റ് വഴി മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങും. അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം അംഗത്വം വിതരണം ചെയ്യും.