Kerala
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കേരളാ കോൺഗ്രസിന്
മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഐ എന്‍ എല്‍ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്.
തിരുവനന്തപുരം | മുന്‍ എൽ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഐ എന്‍ എല്‍ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ ഡി എഫില്‍ ധാരണയായി. മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ലഭിച്ചത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയാകുന്നത്.
സി പി ഐ കഴിഞ്ഞ തവണത്തെ അത്ര തന്നെ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ ചെറുകക്ഷികള്‍ക്ക് നഷ്ടമുണ്ടായി. കേരളാ കോണ്‍ഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുള്ള ധാരണയിലാണ് ഇപ്പോള്‍ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഐ എന്‍ എല്‍ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്.