Connect with us

kerala curriculum reformation

കേരള പാഠ്യപദ്ധതി പരിഷ്‌കരണം: വിദ്യാഭ്യാസ മന്ത്രിക്ക് കേരള മുസ്ലിം ജമാഅത്ത് നിവേദനം നല്‍കി

കാസര്‍കോടെത്തിയ മന്ത്രി ശിവന്‍കുട്ടിയെ കണ്ടാണ് ആശങ്കയറിയിച്ചത്.

Published

|

Last Updated

കാസര്‍കോട് | കേരള പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. കാസര്‍കോടെത്തിയ മന്ത്രി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ നേതൃത്വത്തില്‍ കണ്ടാണ് ആശങ്കയറിയിച്ചത്.

എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് വൈ  എസ് ജില്ലാ ജന. സെക്രട്ടി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ജഅഫര്‍ തങ്ങള്‍ മാണിക്കോത്ത്, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സി എല്‍ ഹമീദ്, എസ് എം എ ജില്ലാ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍സൂര്‍ കൈനോത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഏതെങ്കിലും  സംഘടനയുടെ തത്വശാസ്ത്രവും നയപരിപാടികളും വിദ്യാഭ്യാസ രംഗത്ത് അടിച്ചേല്‍പ്പിക്കരുത്.

ജനകീയ സംവാദങ്ങളിലൂടെയും ശാസ്ത്രീയമായ പഠനങ്ങളിലൂടെയും കുറ്റമറ്റ രീതിയിലാവണം എത് പരിഷ്‌കാരങ്ങളും നടപ്പിലാക്കേണ്ടത്. ധാര്‍മികതക്ക് മുന്‍ഗണന നല്‍കാതെ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ പലപ്പോഴും വിദ്യാര്‍ഥിക്കിടയില്‍ കുറ്റവാസനയും അരാജകത്വവും വളരാന്‍ കാരണമാകുന്നുവെന്ന വസ്തുത സര്‍ക്കാര്‍ ഗൗരവമായി.കാണണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.