Kerala
ചെറിയ പെരുന്നാള്‍ ദിവസം അവധി നല്‍കരുതെന്ന് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍
29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസില്‍ എത്തണം

തിരുവനന്തപുരം | ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍.
29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസില്‍ എത്തണം എന്ന് കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനുള്ളതിനാല്‍ ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിശദീകരണം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----