Kerala
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗാളിനെ തകര്‍ത്ത് കേരളം
ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി മികച്ച കളിയാണ് കേരളം പുറത്തെടുത്തത്.
മലപ്പുറം | മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളം . കേരള ഡിഫന്‍ഡര്‍ ജി സഞ്ജുവാണ് കളിയിലെ താരം.85-ാം മിനിറ്റില്‍ പി എന്‍ നൗഫല്‍, ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ജെസിന്‍ ടി കെ എന്നിവരാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്.
ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി മികച്ച കളിയാണ് കേരളം പുറത്തെടുത്തത്. ജെസിന്‍ നല്‍കിയ പന്ത് ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നൗഫലിന് നല്‍കി. നൗഫല്‍ പന്ത് കൃത്യമായി ഗോളാക്കി മാറ്റി. 49,51,52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയിരുന്നു. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് സഹീഫിന്റെ പാസില്‍നിന്ന് ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി.