mark jihad
മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളം; തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രൊഫസര്‍
സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് അധ്യാപകന്‍ നടത്തിയിട്ടുള്ളത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പ് തലത്തിലും നടപടി വേണമെന്നാണ് ആവശ്യം
തിരുവനന്തപുരം | മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വ്വകലാശാലാ പ്രൊഫസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളം. ആവശ്യമുന്നയിച്ച് ഡല്‍ഹി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്കും കേന്ദ്ര വിദ്യഭ്യാസ മന്ത്രിക്കും സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. ‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശം നടത്തിയ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം.
സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് അധ്യാപകന്‍ നടത്തിയിട്ടുള്ളത്. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പ് തലത്തിലും നടപടി വേണമെന്നാണ് ആവശ്യം.
എന്നാല്‍ അതേസമയം താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രൊഫസര്‍ ആവര്‍ത്തിച്ചു. ‘മാര്‍ക്ക് ജിഹാദ് ‘ എന്ന വാക്ക് മതവുമായി ബന്ധപ്പെടുത്തിയല്ല ഉപയോഗിച്ചതെന്നും ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതെന്നുമാണ് രാകേഷ് പാണ്ഡെയുടെ അവകാശവാദം.