കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരേ നിയമപോരാട്ടമാകാമെന്ന് കേരളസര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേരളം നിയമ നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന.
സംസ്ഥാന ധനകാര്യവകുപ്പാണ് നിയമോപദേശം തേടിയത്. ഭരണഘടനാ അനുച്ഛേദം 300 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സിവില്‍ ഹര്‍ജികള്‍ നിലനില്‍ക്കും .ധനകാര്യവ കുപ്പിനുലഭിച്ച നിയമോപദേശം പരിശോധിച്ച് ഹര്‍ജി ഫയല്‍ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നാണു കരുതുന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----