Connect with us

mullaperiyar dam

മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി കേരളം; നന്ദി അറിയിച്ച് സ്റ്റാലിന്‍

ബേബി ഡാം ബലപ്പെടുത്തി ജല നിരപ്പ് 152 അടി ആക്കാനാണ് തമിഴ്‌നാടിന്റെ നീക്കം

Published

|

Last Updated

ചെന്നൈ | മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടാന്‍ കേരളത്തിന്റെ അനുമതി ലഭിച്ചെന്ന് തമിഴ്‌നാട്. ഇക്കാര്യത്തില്‍ അനുമതി നല്‍കിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.

ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തുന്നതിനായാണ് 15 മരങ്ങള്‍ വെട്ടിമാറ്റണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടത്. കേരളത്തിന്റെ അനുവാദം ലഭിച്ചതോടെ ഇതിനുള്ള തടസ്സം നീങ്ങിയെന്ന് സ്റ്റാലിന്‍ അറിയിച്ചു. ബേബി ഡാം ബലപ്പെടുത്തി ജല നിരപ്പ് 152 അടി ആക്കാനാണ് തമിഴ്‌നാടിന്റെ നീക്കം.

മരം മുറിച്ച് മാറ്റാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ വണ്ടിപ്പെരിയാറില്‍ നിന്ന് ഡാമിലേക്കുള്ള റോഡ് നവീകരിക്കാനും അനുമതി വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Latest