Kerala
249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി കേരള സര്‍ക്കാര്‍
കല്ലാര്‍, കല്ലന്‍ സമുദയാങ്ങളെ കൂടി ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തും
തിരുവനന്തപുരം | 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നാണ് 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന്് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ അഞ്ച് ഒഴിവുകള്‍ കുറയ്ക്കും.
കല്ലാര്‍, കല്ലന്‍ സമുദയാങ്ങളെ കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഇനം നമ്പര്‍ 29ബി ആയി ഉള്‍പ്പെടുത്തും.
2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മ്മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്ന് അനുവദിക്കും.
കോഴിക്കോട് ഇരിങ്ങാടന്‍പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 31.5.2024 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്റെ ഭാര്യ റീനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഇതേ സംഭവത്തില്‍ മരണപ്പെട്ട റിനീഷിന്റെ ഭാര്യ പി.പി ശരണ്യക്കും അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും.
കൊല്ലം തഴുത്തല വില്ലേജില്‍ അനീസ് മുഹമ്മദിന്റെ രണ്ട് മക്കളും മാടച്ചിറ പഞ്ചായത്ത് കുളത്തില്‍ വീണ് മരണപ്പെട്ടതിനാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് അനീസ് മുഹമ്മദിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കും.
തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ 12.7.2018ലെ ഉത്തരവ് പ്രകാരം പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് 2018-19 അധ്യയനര്‍ഷം മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ സേവനം അനുഷ്ഠിച്ച അതിഥി അധ്യാപകര്‍ക്ക് നല്‍കേണ്ട ശമ്പള തുകയായ 50,74,900 രൂപ അനുവദിക്കും.