Connect with us

bjp kerala

കേരള ഭരണം: മോഡിയുടെ പ്രസ്താവനയെ തള്ളി എം എ ബേബി

കേരള നിയമ സഭയില്‍ ഉണ്ടായിരുന്ന ബി ജെ പിയുടെ അക്കൗണ്ടും സി പി എം പൂട്ടിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തള്ളി സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പകല്‍ക്കിനാവു കാണാന്‍ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ടെന്നു ബേബി പ്രതികരിച്ചു.

കേരള നിയമ സഭയില്‍ ഉണ്ടായിരുന്ന ബി ജെ പിയുടെ അക്കൗണ്ടും സി പി എം പൂട്ടിച്ചു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് സഖ്യം. ഇരുവരും ഒന്നിച്ചാണ് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യുന്നത്. ഒന്നിച്ച് സമരം ചെയ്യാന്‍ സാധിക്കാത്തത് നിയമസഭയില്‍ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാന്‍ കേരളത്തിലെ മതേതര കക്ഷികള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കിട്ടിയതു പോലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കേരളത്തില്‍ കിട്ടുമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 2024 ലെ ലോക് സഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് ഇടമില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.

 

Latest