ak balan
ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ കേരളം കണ്ടിട്ടില്ല: എ കെ ബാലന്‍
ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവര്‍ണര്‍ അട്ടിമറിക്കുന്നു
തിരുവനന്തപുരം | ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെയും ചാന്‍സലറെയും കേരളം കണ്ടിട്ടില്ലെന്നും ഭരണഘടനയുടെ മൗലിക ഘടനയെയും തത്വങ്ങളെയും ഗവര്‍ണര്‍ അട്ടിമറിക്കുകയാണെന്നും സി പി എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍.
ഇന്ത്യയെ ഫാസിസ്റ്റിറ്റ് രാജ്യം ആക്കി മാറ്റാനാണ് സംഘ പരിവാര്‍ ശ്രമം. അതിനുള്ള ശ്രമം ആണ് വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. ഇന്ത്യയിലെ നാഷണല്‍ വിദ്യാഭ്യാസ നയം തന്നെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും അട്ടിമറിക്കാന്‍ ശ്രമം തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട എല്ലാ ശ്രമവും നടത്തുന്നുണ്ട്. അതിനായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റിനെ ഉപയോഗപ്പെടുത്തുന്നതെന്നും ആ ജോലിയാണ് കേരളത്തില്‍ ഗവര്‍ണര്‍ ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
---- facebook comment plugin here -----