Connect with us

National

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍; കഴിഞ്ഞ വര്‍ഷം മരിച്ചത് 66 പേര്‍

ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാകടയിലാണെന്നും കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളില്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം  കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാകടയിലാണെന്നും കേന്ദ്രസര്‍ക്കാറിന്റെ കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 5597 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ഇതില്‍ 66 പേര്‍ മരിക്കുകയും ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില്‍ പറഞ്ഞു. 2023ല്‍ 516 കൊവിഡ് മരണവും കേരളത്തിലുണ്ടായി

 

2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.വളരെ പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുവരുന്നത്‌

Latest