Connect with us

Kerala

കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്

പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി രജിസ്ട്രാര്‍ ജനറല്‍ ഉത്തരവിറക്കി.

പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്. ഇത് സംബന്ധിച്ച് മുന്‍പും ഓഫീസ് മെമ്മോകള്‍ ഇറങ്ങിയിരുന്നെങ്കിലും ജീവനക്കാര്‍ അനുസരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്.

ഓഫീസ് ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest