indian evacuation in ukrine
യുക്രൈനില്‍ നിന്നെത്തുന്നവര്‍ക്ക് കേരള ഹൗസില്‍ എല്ലാ സൗകര്യവും ഒരുക്കും: സംസ്ഥാന സര്‍ക്കാര്‍
രാജ്യത്തെ വിവിധ വിമാനത്താവളത്തില്‍ നിന്നും സൗജന്യമായി കേരളത്തിലെത്തിക്കും
നൂഡല്‍ഹി | യുക്രൈനിലെ യുദ്ധമുഖത്ത് നിന്നും എത്തുന്ന മലയാളികള്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. രാജ്യതലസ്ഥാനത്ത് വന്നിറങ്ങുന്നവര്‍ക്ക് കേരള ഹൗസില്‍ താമസമടക്കമുള്ള എല്ലാ സൗകര്യവുമുണ്ടാകും. എത്രയാളുകള്‍ വന്നാലും ഇതിനുള്ള സൗകര്യമുണ്ടാകും. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും വന്നിറങ്ങുന്ന മലയാളികള്‍ക്കും തമാസം, ഭക്ഷണം മരുന്നും ഒരുക്കും. മുഴുവന്‍ പേരെയും സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിരക്കും. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ഇന്ന് യുക്രൈനില്‍ നിന്ന് ആദ്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തുന്നവരില്‍ 17 മലയാളികളുണ്ട്. അവരെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് കേരള ഹൗസിലാണ് എത്തിക്കുക. ഇവിടെ വിശ്രമിച്ച ശേഷമാകും കേരളത്തിലേക്ക് എത്തിക്കുക.