Connect with us

Kerala

ബഫർസോൺ നിർബന്ധമാക്കിയ വിധി അരക്ഷിതാവസ്ഥക്ക് കാരണമായെന്ന് കേരളം സുപ്രീം കോടതിയിൽ

സംരക്ഷിത മേഖലയിൽ നിർമാണങ്ങൾക്ക് പൂർണനിരോധനമേർപ്പെടുത്തിയ വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളം

Published

|

Last Updated

ന്യൂഡല്‍ഹി | ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥയുണ്ടാക്കാൻ കാരണമായെന്ന് കേരളം. വിധിയില്‍ ഇളവ് തേടി കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയിലാണ് കേരളം ആശങ്ക ഉയർത്തിയത്.

വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ വിധി കാരണമായെന്നാണ് കേരളത്തിന്റെ നിലപാട്. സംരക്ഷിത മേഖലയിൽ നിർമാണങ്ങൾക്ക് പൂർണനിരോധനമേർപ്പെടുത്തിയ വിധി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേരളം വ്യക്തമാക്കി.

സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ബഫർ സോണിൽ ഉൾപ്പെട്ട, നിരവധി ചെറുകിട, ഇടത്തരം നഗരങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും കേരളം അപേക്ഷയിൽ ബോധിപ്പിച്ചു.

Latest