National
കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ട്; പ്രശംസിച്ച് നിര്‍മല സീതാരാമന്‍
രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി| കേരളത്തെ പ്രശംസിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്നും അവസരങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ അവസരങ്ങള്‍ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തില്‍ നിരവധി സ്റ്റാര്‍ട്അപ്പുകള്‍ പുതുതായി വരുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും അവര്‍ പറഞ്ഞു.
---- facebook comment plugin here -----