Connect with us

Online Class

ഓൺലൈൻ വിദ്യാഭ്യാസത്തിൽ കേരളം ബഹുദൂരം മുന്നിൽ

അധികം വൈകാതെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർഥ്യമാക്കണം.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം. Annual Status of Education Report (ASER) 2021  പ്രകാരം കൊവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ മാർഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം.

വിദ്യാലയങ്ങൾ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നുവെന്നും എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാർഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൻ്റെ ഫലമായി ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചു.

അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു. ആ പ്രവർത്തനങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാറിനു സാധിച്ചു. ഡിജിറ്റൽ ഡിവൈഡ് എന്ന പ്രധാന പ്രശ്നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി പൊതുജനങ്ങളും സർക്കാറിനൊപ്പം നിലയുറപ്പിച്ചു.

എങ്കിലും ഇനിയും ഇക്കാര്യത്തിൽ നമ്മൾ മുന്നേറേണ്ടതുണ്ട്. ഡിജിറ്റൽ ഡിവൈഡ് പരിപൂർണമായി പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ഊർജ്ജസ്വലതയോടെ നടപ്പാക്കി വരികയാണ്. അധികം വൈകാതെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് ഒരുമിച്ച് നിൽക്കാം.

Latest