Connect with us

Kerala

ദാരിദ്ര്യം മറച്ചുവെക്കാനുള്ള പട്ടുകോണകം പോലെയാണ് കേരളീയം : വി ഡി സതീശന്‍

കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാറാണ് കേരളീയത്തിന്റെ പേരില്‍ ആഢംബരം നടത്തുന്നതെന്ന് വി ഡി സതീശന്‍

Published

|

Last Updated

പത്തനംതിട്ട |  കേരളീയം പരിപാടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാറാണ് കേരളീയത്തിന്റെ പേരില്‍ ആഢംബരം നടത്തുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. ദാരിദ്ര്യമാണ്, അഞ്ചു പൈസയില്ല. പക്ഷെ ദാരിദ്ര്യം മറയ്ക്കാന്‍ വേണ്ടി പുരപ്പുരത്ത് പട്ടുകോണകം ഉണക്കാനിട്ടതുപോലെയാണ് കേരളീയം നടത്തുന്നത്- വിഡി സതീശന്‍ പരിഹസിച്ചു.

കേരളത്തിന് പുറത്തുള്ള പ്രധാനപ്പെട്ട ആളുകള്‍ കേരളീയം് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോയി പുകഴ്ത്തി പാടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പരിപാടിക്ക് 75 കോടിയോളം വരും. കേരളീയം പരിപാടി ധൂര്‍ത്താണ്. പ്രതിപക്ഷം ഓരോ വകുപ്പിലും പറയുന്ന കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വസ്തുതാപരമായ തെറ്റുണ്ടെങ്കില്‍, സംസ്ഥാനത്തെ യഥാര്‍ത്ഥമായ ധനപ്രതിസന്ധി വിവരിക്കുന്ന ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത ഏറ്റവും ഭയാനകമായ ധനപ്രതിസന്ധിയിലാണ് കടന്നുപോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Latest