Connect with us

National

രണ്ടാം ഘട്ട പട്ടികയില്‍ കേരളമില്ല. 72 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി

മനോഹര്‍ ലാല്‍ ഖട്ടാറും നിതിന്‍ ഗഡ്കരിയും പട്ടികയില്‍ 

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 72 പേരുടെ പട്ടികയാണ് രണ്ടാം ഘട്ടത്തില്‍ ബി ജെ പി പ്രഖ്യാപിച്ചത്. അതേസമയം പട്ടികയില്‍ കേരളം ഇടം പിടിച്ചില്ല. ചൊവ്വാഴ്ച രാജി വെച്ച ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കര്‍ണല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

നാഗ്പൂരില്‍  കേന്ദ്ര മന്ത്രി  നിതിന്‍ ഗഡ്കരിയും മുംബൈ സൗത്തില്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയലും മത്സരിക്കും. ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂരില്‍ അനുരാഖ് താക്കൂര്‍ ജനവിധി തേടും. കര്‍ണാടകയിലെ മൈസൂര്‍ സീറ്റില്‍ പ്രതാപ് സിന്‍ഹക്ക് പകരം യദുവീര്‍ കൃഷ്ണദത്ത വാദ്യാര്‍ മത്സരിക്കും. ഹവേരിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബൊസമരാജ് ബൊമ്മയും ബംഗളൂരു സൗത്തില്‍ തേജസ്വി സൂര്യയും മത്സരിക്കും.

16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 195 സ്ഥാനാര്‍ഥികളെയാണ് ബി ജെ പി ആദ്യ ഘട്ടം പ്രഖ്യാപിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി ഗുജറാത്തിലെ ഗാന്ധി നഗറിലും സ്ഥാനാര്‍ഥികളാകും.  പട്ടികയില്‍ 34 കേന്ദ്ര മന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പെടുന്ന പട്ടികയാണ് ബി ജെ പി ആദ്യ ഘട്ടം പ്രഖ്യാപിച്ചിരുന്നത്.