Connect with us

inflation

വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമായി വീണ്ടും കേരളം

എന്നാൽ കേരളത്തിലാകട്ടെ ഇത് 5.73 ശതമാനം മാത്രവും.

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് വിലക്കയറ്റത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമായി വീണ്ടും കേരളം. കേന്ദ്ര സർക്കാറിന്റെ ആഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിലക്കയറ്റത്തോത് ഏഴ് ശതമാനം ആണ്. എന്നാൽ കേരളത്തിലാകട്ടെ ഇത് 5.73 ശതമാനം മാത്രവും. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.

ശക്തമായ പൊതുവിതരണ സമ്പ്രദായവും പൊതുവിപണിയിൽ സർക്കാർ നടത്തുന്ന കാര്യക്ഷമമായ ഇടപെടലുകളുമാണ് ഇതിന് കേരളത്തെ പര്യാപ്തമാക്കിയത്. സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില ആറ് വർഷമായി സംസ്ഥാനത്ത് കൂട്ടിയിട്ടില്ല.

ഓണക്കാലത്ത് അതിശക്തമായി വിപണിയിൽ ഇടപെടാനും വിലക്കയറ്റം പിടിച്ചുനിർത്താനും സർക്കാറിന് സാധിച്ചുവെന്ന് ധനമന്ത്രി ബി എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിലധികമായി രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഇടതുപക്ഷം രാജ്യത്തിന് മുന്നിൽ വയ്ക്കുന്ന ബദൽ വികസന രാഷ്ട്രീയത്തിന്റെ വിജയമാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.