Connect with us

Kerala

ഇന്ത്യയില്‍ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം കേരളം: എം വി ഗോവിന്ദന്‍

'നെഗറ്റീവ് ചിന്തകളില്‍ നിന്ന് പോസിറ്റീവ് കാര്യങ്ങളിലേക്ക് നയിക്കാനാവുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത്.'

Published

|

Last Updated

പത്തനംതിട്ട | ഇന്ത്യയില്‍ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം കേരളമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ പത്തനംതിട്ട സ്വീകരണ കേന്ദ്രത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെഗറ്റീവ് ചിന്തകളില്‍ നിന്ന് പോസിറ്റീവ് കാര്യങ്ങളിലേക്ക് നയിക്കാനാവുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ 12.5 ശതമാനം ആയിരുന്നത് 7.5 ആയി കുറഞ്ഞു. കെ-റെയില്‍ പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വികസിതമായ നാടുകളിലൊന്നായി കേരളത്തെ മാറ്റും. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം അവസാന വാക്ക് ജനങ്ങളുടേതാണ്.

ഇത് ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. തെറ്റായ ഒരു പ്രവണതയെയും ഈ പാര്‍ട്ടി ന്യായീകരിക്കില്ല. തെറ്റുകളുണ്ടായാല്‍ തിരുത്തി മുന്നോട്ട് പോവുകയും ചെയ്യും. രാജ്യത്തെ ഹിന്ദുത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ചരിത്രപരമായ ദൗത്യം കേരളത്തിനുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കോന്നി, അടൂര്‍ എന്നിവടങ്ങളിലും ജാഥക്ക് സ്വീകരണം നല്‍കി.

 

Latest