Connect with us

Kozhikode

കേരള നിയമസഭ ഏറ്റവും വലിയ മാതൃക: സ്പീക്കർ എ എൻ ഷംസീർ

മർകസ് ലോ കോളജ് വിദ്യാർഥി യൂണിയൻ സ്പീക്കർ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

നോളജ് സിറ്റി| ലോകത്ത് തന്നെ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ മാതൃകയാണ് കേരള നിയമസഭ എന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരള നിയമസഭ കൂടുന്നുണ്ട്. ഓരോ ബില്ലിനും ആവശ്യമായ സംവാദങ്ങൾക്ക് സമയം  നൽകുന്നുമുണ്ട്. നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്.

നിയമസഭയിലെ ചർച്ചകളും സംവാദങ്ങളും ശത്രുതാപരമായി കാണാതെ ജനാധിപത്യത്തിൻ്റെ സ്പിരിറ്റിൽ കാണുന്നു എന്നതാണ് കേരളത്തിൻ്റെ ഒരു സവിശേഷത. ഇത് ലോകത്തിനു തന്നെ മാതൃകയാണ്. യുവ ജനങ്ങളും വിദ്യാർഥി- യുവജന സംഘടനകളും ജനോപകാരപ്രദവും രാഷ്ട്ര നിർമ്മാണാത്മകവുമായ സംരഭങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ലോ കോളജ് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിൻ്റോ ജോസഫ് മുഖ്യാഥിതിയായി. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. അഞ്ജു എൻ പിള്ള, സി അബ്ദുസ്സമദ്, പി കെ ഇബ്റാഹീം, റഈസ് ഉമർ, അഖിൽ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.

---- facebook comment plugin here -----

Latest