Connect with us

Kerala

കേരള സാഹിത്യോത്സവിന് ഇന്ന് തുടക്കം; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

ഒക്ടോബര്‍ 2 ന് സമാപന സെഷന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷന് ഇന്ന് വൈകീട്ട് 3 മണിക്ക് തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളില്‍ നടന്ന ഫാമിലി സാഹിത്യോത്സവുകള്‍,21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടര്‍,121 ഡിവിഷന്‍ ,17 ജില്ലകള്‍ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്. സാഹിത്യോത്സവിന്റെ ഉദ്ഘാടന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജ അഫര്‍, മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, സി.പി സൈതലവി മാസ്റ്റര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് പറവൂര്‍, ബശീര്‍ പറവന്നൂര്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ റശീദ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ നടക്കും. ഒക്ടോബര്‍ 2 ന് സമാപന സെഷന്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.