Connect with us

Malappuram

കേരള സാഹിത്യോത്സവ് ; പിരിശപ്പൊതി ഏറ്റെടുത്ത് കുടുംബങ്ങള്‍

വെള്ളിയാഴ്ച ബുക്കിംഗ് ദിനം

Published

|

Last Updated

മലപ്പുറം | ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ ഒന്നു വരെ മഞ്ചേരിയില്‍ നടക്കുന്ന കേരള സാഹിത്യോത്സവിന്റെ പ്രചാരണാര്‍ഥം ഒരു ലക്ഷം പേരെ പങ്കാളികളാക്കുന്ന ബലി പെരുന്നാള്‍ ഭക്ഷ്യ കിറ്റ് ‘പിരിശപ്പൊതി’ കുടുംബങ്ങളേറ്റെടുക്കുന്നു.. യൂണിറ്റുകളില്‍ നടന്ന സ്‌നേഹ സഭയിലൂടെയാണ് ‘പിരിശപ്പൊതി’യുടെ പ്രാചാരണവുമായി പ്രവര്‍ത്തകര്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. ആവേശകരമായ വരവേല്‍പ്പാണ് കുടുംബങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്. വീടുകളില്‍ ബലിപെരുന്നാള്‍ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള അഞ്ഞൂറു രൂപ വിലവരുന്ന ഭക്ഷ്യകിറ്റാണ് അഞ്ഞൂറു രൂപക്ക് തന്നെ സാഹിത്യോത്സവ് പ്രചാരണം കുടുംബങ്ങളില്‍ ലക്ഷ്യം വെച്ച് സംഘാടക സമിതി നല്‍കുന്നത്.

വെള്ളിയാഴ്ച ബുക്കിംഗ് ദിനമായി ആചരിക്കും. മുഴുവന്‍ വീടുകളിലും സന്ദേശമെത്തിക്കല്‍, കവലകള്‍, പ്രസ്ഥാന കേന്ദ്രങ്ങള്‍, പള്ളികള്‍ കേന്ദ്രീകരിച്ച് ബുക്കിംഗ് കൗണ്ടറുകള്‍, പ്രചാരണ സന്ദേശം നല്‍കല്‍ എന്നിവ പ്രത്യേകമായി ദിനാചരണത്തില്‍ നടക്കും. വിവിധ വാട്ട്‌സാപ്പ് കൂട്ടായ്മകള്‍ കേന്ദ്രീകരിച്ചും മറ്റും ബുക്കിംഗുകള്‍ നടന്നു വരുന്നുണ്ട്. ജില്ലയില്‍ സോണ്‍ സമിതി അംഗങ്ങള്‍ പങ്കെടുത്ത പ്രവര്‍ത്തന വിശകലന യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ സൈനുദ്ധീന്‍ സഖാഫി, കെ പി മുഹമ്മദ് യൂസുഫ്, കെ തജ്മല്‍ ഹുസൈന്‍, കെ പി മുഹമ്മദ് അനസ്, ടി എം ശുഹൈബ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സോണ്‍ തല വിശകലന മീറ്റിംഗുകള്‍ക്ക് ശേഷം ഇന്നും , നാളെയും സര്‍ക്കിളുകളില്‍ യൂണിറ്റ് കര്‍മ്മ സേന പങ്കെടുക്കുന്ന ഡേ പ്ലാനിംഗ് മീറ്റിംഗുകള്‍ നടക്കും.സമയ ബന്ധിതമായി ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും സഹകരങ്ങളുണ്ടാകണമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ‘പിരിശപ്പൊതി’ഹെല്‍പ്പ് ലൈന്‍ നമ്പര്‍+91 95261 09964

 

Latest