Connect with us

From the print

കേരള മുദര്‍രിസ് കൗണ്‍സില്‍ രൂപവത്കരിച്ചു

ഉന്നത മതപാഠശാലകളായ പള്ളിദര്‍സുകള്‍, ശരീഅത്, ദഅ്‌വ കോളജുകളില്‍ അധ്യാപനം നടത്തുന്ന ഉസ്താദുമാരുടെ കൂട്ടായ്മയാണ് കേരള മുദര്‍രിസ് കൗണ്‍സില്‍.

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിംകളില്‍ വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കിയ മത പാഠശാലകളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സമഗ്രമായ പദ്ധതിയാവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മുദര്‍രിസ് കൗണ്‍സില്‍ രൂപവത്കരിച്ചു.

ഉന്നത മതപാഠശാലകളായ പള്ളിദര്‍സുകള്‍, ശരീഅത്, ദഅ്‌വ കോളജുകളില്‍ അധ്യാപനം നടത്തുന്ന ഉസ്താദുമാരുടെ കൂട്ടായ്മയാണ് കേരള മുദര്‍രിസ് കൗണ്‍സില്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച കേരള മുദര്‍രിസ് സമ്മേളനമാണ് കൗണ്‍സിലിനെ തിരഞ്ഞെടുത്തത്.

ഭാരവാഹികള്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ചെയര്‍.), അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല (ജന. കണ്‍.), വി പി എം ഫൈസി വില്യാപ്പള്ളി (ട്രഷറര്‍), കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (വൈസ് ചെയര്‍.), അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, ഹസന്‍ ബാഖവി പല്ലാര്‍ (കണ്‍.). അംഗങ്ങള്‍: അബ്ദുല്‍ മജീദ് ഫൈസി (കാസര്‍കോട്), മുത്തലിബ് സഖാഫി (കണ്ണൂര്‍), കെ കെ ഹുസൈന്‍ മുസ്‌ലിയാര്‍ (വയനാട്), ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി (കോഴിക്കോട്), ഒ കെ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, സയ്യിദ് മുത്തു കോയ തങ്ങള്‍ എളങ്കൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി (മലപ്പുറം), സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ (പാലക്കാട്), മുസ്തഫ സഖാഫി ചെറുതുരുത്തി (തൃശൂര്‍), എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി (എറണാകുളം), അബ്ദുര്‍റഹീം അഹ്‌സനി (ആലപ്പുഴ), സിറാജുദ്ദീന്‍ അഹ്‌സനി (കൊല്ലം), അബ്ദുസ്സലാം അഹ്‌സനി (തിരുവനന്തപുരം), സുബൈര്‍ അഹ്‌സനി (ഇടുക്കി), സി കെ കെ മദനി (നീലഗിരി).

 

Latest