Connect with us

Ongoing News

കേരള മുസ്‌ലിം ചരിത്രം 1920ലേക്ക് ചുരുട്ടിക്കെട്ടരുത്: കാന്തപുരം

തിരസ്‌ക്കരിക്കപ്പെടുന്നത് പ്രവാചക ശിഷ്യന്‍മാരോളം നീളുന്ന പാരമ്പര്യം

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം നവോഥാനത്തിൻ്റെ പിതൃത്വം അവകാശപ്പെടുന്ന നവീനാശയക്കാര്‍ ഈ സമുദായത്തിൻ്റെ ചരിത്രം 1920ലേക്ക് ചുരുട്ടിക്കെട്ടരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാരന്തൂര്‍ മര്‍കസില്‍ സംഘടിപ്പിച്ച ഉലമാ കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊള്ളായിരത്തി ഇരുപതുകള്‍ക്കു ശേഷം പൊട്ടിമുളച്ച ചില ആള്‍ക്കൂട്ടങ്ങള്‍ മുസ്‌ലിം സമുദായത്തിൻ്റെ എല്ലാ മുന്നേറ്റങ്ങളുടെയും പിതൃത്വം അവകാശപ്പെടുമ്പോള്‍ തിരസ്‌ക്കരിക്കപ്പെടുന്നത് പ്രവാചക ശിഷ്യന്‍മാരോളം നീളുന്ന പാരമ്പര്യമാണെന്ന് അദ്ദോഹം ഓർമപ്പെടുത്തി.

ഉലമാക്കളാണ് ഈ സമൂഹത്തിന് നേതൃത്വം നല്‍കിയതും വഴികാണിച്ചതും. സ്വഹാബികളും അവര്‍ നിയമിച്ച പണ്ഡിതന്മാരുമാണ് കേരളത്തിലെ ആദ്യത്തെ പള്ളികള്‍ നിര്‍മിച്ചതും അവ കേന്ദ്രീകരിച്ച് ഇസ്‌ലാമിക ജീവിതം പകര്‍ന്നുകൊടുത്തതും. പൊന്നാനിയിലെ മഖ്ദൂമുമാരും കോഴിക്കോട്ടെ ഖാസിമാരും ആ പരമ്പരയിലെ കണ്ണികളാണ്. പണ്ഡിത കേരളത്തെ വിളക്കത്തിരുത്തിയതും പറങ്കികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ അവരെ സമരസജ്ജരാക്കിയതും ഉലമാക്കളാണ്. ആ ചരിത്രമാണ് കേരള മുസ‌്ലിം നവോഥാനത്തിൻ്റെ ഉള്ളടക്കം. 15 നൂറ്റാണ്ടോളം ദൈര്‍ഘ്യമുള്ള കേരള മുസ്‌ലിം ചരിത്രത്തേയും പണ്ഡിത നേതൃത്വത്തേയും ഒരു നൂറ്റാണ്ടിലേക്ക് പരിമിതപ്പെടുത്തിയാണ് ചിലര്‍ പരിഹാസ്യരാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest