Connect with us

Malappuram

കേരള മുസ്ലിം ജമാഅത്ത് 'എം എ ഉസ്താദിന്റെ ലോകം' അക്കാദമിക് കോണ്‍ഫറസ് നാളെ

രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ മഞ്ചേരി ഹികമിയ്യ കാമ്പസിലാണ് പരിപാടി.

Published

|

Last Updated

മലപ്പുറം | കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം എ ഉസ്താദിന്റെ ലോകം: (എം.എം അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍) അക്കാദമിക് കോണ്‍ഫറസ് നാളെ  മഞ്ചേരിയില്‍ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ മഞ്ചേരി ഹികമിയ്യ കാമ്പസിലാണ് പരിപാടി.

ജില്ലാ വൈസ് പ്രസിഡന്റ് സി കെ യു മൗലവി മോങ്ങം പതാക ഉയര്‍ത്തും. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും. കെ.കെ.എസ് തങ്ങള്‍ പെരിന്തല്‍മണ്ണ പ്രാര്‍ത്ഥന നടത്തും.

എം.എ. ഉസ്താദിന്റെ ജീവിതവഴി, വിദ്യാഭ്യാസ വിപ്ലവം, രചനാലോകം, ആദ്ധ്യാത്മിക ലോകം, പ്രാസ്ഥാനിക ലോകം എന്നീ വിഷയങ്ങളില്‍ സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി, ഇ.വി.അബ്ദുറഹ്മാന്‍ ഹാജി, പി .എ. കെ. മുഴപ്പാല, കെ.കെ.എം സഅദി ആലിപ്പറമ്പ്, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ പ്രബന്ധങ്ങള്‍ അവതരപ്പിക്കും.

ജനറല്‍ സെക്രട്ടറി പി..എം മുസ്തഫ കോഡൂര്‍ സ്വഗതവും സംസ്‌കാരികം സെക്രട്ടറി കെ.പി.ജമാല്‍ കരുളായി നന്ദിയും പറയും. ജില്ലയിലെ 21 സോണുകളില്‍ നിന്നുള്ളവരും ശരീഅത്ത്, ദഅ്വ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

 

Latest