From the print
കേരള മുസ്്ലിം ജമാഅത്ത് ആദർശ സമ്മേളനം ഉജ്ജ്വലമായി
മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശിർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ആദർശ സമ്മേളനങ്ങൾ കണ്ണൂരും തൃശൂരും തൊടുപുഴയിലും ഉജ്ജ്വലമായി

കോഴിക്കോട് | മനുഷ്യർക്കൊപ്പം കർമ സാമയികം എന്ന ശിർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ആദർശ സമ്മേളനങ്ങൾ കണ്ണൂരും തൃശൂരും തൊടുപുഴയിലും ഉജ്ജ്വലമായി. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ, ഇരിട്ടി (മട്ടന്നൂർ), കമ്പിൽ (മയ്യിൽ), കൂത്തുപറമ്പ് (കണ്ണവം) എന്നിവിടങ്ങളിലും തൃശൂരിലെ വടക്കാഞ്ചേരിയിലും ചേലക്കരയിലുമാണ് ആദർശ സമ്മേളനങ്ങൾ നടന്നത്.
ഏഴ് കേന്ദ്രങ്ങളിലായി നടന്ന പരിപാടികൾ നേതാക്കളുടെ സാന്നിധ്യവും ഗഹനമായ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായി.
കമ്പിൽ
കമ്പിൽ സോൺ ആദർശ സമ്മേളനം മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് അബ്ദുർറശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. താഴപ്ര മൂഹ്‌യിദ്ദീൻ കുട്ടി മുസ്്ലിയാർ വിഷയാവതരണം നടത്തി. എൻ അലി അബ്ദുല്ല, അൻവർ സഖാഫി കരുവമ്പൊയിൽ, ഹനീഫ് പാനൂർ, ഇക്ബാൽ ബാഖവി പ്രസംഗിച്ചു.
ഇരിട്ടി
മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഇരിട്ടി സോൺ സമ്മേളനത്തിൽ അശ്‌റഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. എൻ അലി അബ്ദുല്ല വിഷയാവതരണം നടത്തി. മുഹമ്മദ് സഖാഫി ചേരുവേരി, സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം, മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ് പ്രസംഗിച്ചു.
ചക്കരക്കല്ല്
ചക്കരക്കല്ല് സോൺ ആദർശ സമ്മേളനം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ സഖാഫി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്്മാൻ സഖാഫി, വഹാബ് സഖാഫി മമ്പാട്, മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. ശുക്കൂർ സഖാഫി വെണ്ണക്കോട്, സി കെ എം അശ്‌റഫ് മൗലവി, ഉവൈസ് അദനി വെട്ടുപ്പാറ, റസാഖ് മാണിയൂർ പ്രസംഗിച്ചു.
കൂത്തുപറമ്പ്
കൂത്തുപറമ്പ് കണ്ണവത്ത് അബ്ദുന്നാസർ സഖാഫി അധ്യക്ഷത വഹിച്ചു. പട്ടുവം കെ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഉമർ സഖാഫി ചെതലയം, മുഹമ്മദ് പറവൂർ, ശംസു സഖാഫി പറമ്പിൽ പീടിക പ്രസംഗിച്ചു.
വടക്കാഞ്ചേരി
വടക്കാഞ്ചേരിയിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅദി ആമുഖ ഭാഷണം നടത്തി. റാശിദ് ബുഖാരി, അബ്ദുർറശീദ് സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തി.
സയ്യിദ് അശ്‌റഫ് തങ്ങൾ, അബ്ദുല്ല അൻവരി, മുസ്തഫ കാമിൽ സഖാഫി, വരവൂർ മുഹ്്യിദ്ദീൻ കുട്ടി സഖാഫി, മുസ്തഫ മുസ്്ലിയാർ കുവൈത്ത്, എം എസ് മുഹമ്മദ് ഹാജി, അബ്ദുർറഹ്്മാൻ ഹാറൂനി, അബ്ദുൽ വഹാബ് വരവൂർ, മൊയ്തീൻ കുട്ടി സഖാഫി പള്ളം, അബ്ദുർറശീദ് സഖാഫി പ്രസംഗിച്ചു.
ചേലക്കര
ചേലക്കരയിൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് കെ ആർ മുഹമ്മദ് അൻവരി അധ്യക്ഷത വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി മാടവന മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി, റാശിദ് ബുഖാരി, മർസൂഖ് സഅദി എന്നിവർ പ്രഭാഷണം നടത്തി. മുഹമ്മദ് ജുനൈദ് സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
തൊടുപുഴ
തൊടുപുഴ സോൺ ആദർശ സമ്മേളനം കുന്നം ദാറുൽ ഫത്ഹ് ഓഡിറ്റോറിയത്തിൽ അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുൽ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി മുഖ്യപ്രഭാഷണം നടത്തി.
സൈതലവി നിസാമി അൽ അർശദി, കെ ഇ യൂസുഫ് അൻവരി, കുഞ്ഞുമുഹമ്മദ് മളാഹിരി, അബ്ദുസ്സലാം സഖാഫി, മുഹമ്മദ് ലത്വീഫി പ്രസംഗിച്ചു. ടി കെ അബ്ദുൽ കരീം സഖാഫി സ്വാഗതവും കെ എം അബ്ദുൽ ഗഫാർ സഖാഫി നന്ദിയും പറഞ്ഞു.