Connect with us

Kerala

കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനം  കൊടിയമ്മയിൽ പ്രൗഢമായി

സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി

Published

|

Last Updated

കുമ്പള | “മനുഷ്യർക്കൊപ്പം” എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആരംഭിച്ച ആദർശ ക്യാമ്പയിൻ യാത്ര കുമ്പള സോണിലെ കൊടിയമ്മയിലെത്തി.  കൊടിയമ്മ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ആദർശ സമ്മേളനം പ്രൗഢമായി. സമസ്ത കർണാടക ജന.  സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ്  ഉദ്ഘാനം ചെയ്തു . സ്വാഗത സംഘം ചെയർമാൻ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൽ വഹാബ് സഖാഫി മമ്പാട് വിഷയാവതരണം നടത്തി. അഷ്‌റഫ് സഅദി ആരിക്കാടി സ്വാഗതവും അബ്ബാസ് സഖാഫി മണ്ഠമ നന്ദിയും പറഞ്ഞു. സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ മജീദ് ഫൈസി, സുലൈമാൻ കരിവെള്ളൂർ, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ. അബ്ദുൽ കരീം ദർബാർകട്ട, മൂസ സഖാഫി കളത്തൂർ, അബ്ദുൽ ലത്വീഫ് സഖാഫി മൊഗ്രാൽ,  ഇബ്രാഹിം സഖാഫി തുപ്പക്കൽ, ഹനീഫ് സഅദി കുമ്പോൽ, മുഹമ്മദ് സഖാഫി കുറ്റിയാളം, മുഹമ്മദ് കുഞ്ഞി ഉളുവാർ, സിദ്ദീഖ് പി കെ നഗർ   സംബന്ധിച്ചു.

Latest