Organisation
കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ കാമ്പയിനിന് തുടക്കമായി
സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറയംഗം മൊയ്തീന്‍കുട്ടി ബാഖവി പൊന്മള ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുവനന്തപുരം | കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കര്‍മ സാമയികത്തിന്റെ ഭാഗമായുള്ള ആദര്‍ശ കാമ്പയിന്‍ സോണ്‍തല സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. നെടുമങ്ങാട് സോണിലെ വാളിക്കോട് ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി പ്രാര്‍ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറയംഗം മൊയ്തീന്‍കുട്ടി ബാഖവി പൊന്മള ഉദ്ഘാടനം നിര്‍വഹിച്ചു.
റഹ്മത്തുല്ല സഖാഫി എളമരം, അന്‍വര്‍ സഖാഫി കരുവമ്പൊയില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. വഖ്ഫ് സ്വത്തുക്കള്‍ക്ക് മേല്‍ കൈയേറ്റം നടത്താനുള്ള കേന്ദ്ര നിയമ ഭേദഗതിയില്‍ സുപ്രീംകോടതി നടത്തുന്ന ഇടപെടല്‍ ആശാവഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ ഫിനാന്‍സ് സെക്രട്ടറി ജാബിര്‍ ഫാളിലി, സോണ്‍ പ്രസിഡന്റ് ഹാഷിം ഹാജി പാങ്ങോട്, മുഹമ്മദ് റാഫി നെടുമങ്ങാട്, സിദ്ധീഖ് ജൗഹരി പൂഴനാട്, റാഫി സഖാഫി തെന്നൂര്‍, അനസ് കൊപ്പം സംബന്ധിച്ചു. സോണ്‍ ജനറല്‍ സെക്രട്ടറി സജീബ്ഖാന്‍ തേമ്പാംമൂട് സ്വാഗതവും സെക്രട്ടറി വിജുമുദ്ധീന്‍ നന്ദിയും പറഞ്ഞു. പെരുമാതുറയില്‍ നടന്ന കണിയാപുരം സോണ്‍ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എച്ച് എം മുനീറിന്റെ അധ്യക്ഷതയില്‍ മൊയ്തീന്‍കുട്ടി ബാഖവി പൊന്മള ഉദ്ഘാടനം ചെയ്തു. താഹിര്‍ സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഷംസുദ്ധീന്‍ മുസ്‌ലിയാര്‍ കഴക്കൂട്ടം പ്രാര്‍ഥന നടത്തി. റഹ്മത്തുല്ല സഖാഫി എളമരം, അന്‍വര്‍ സഖാഫി കരിവമ്പൊയില്‍, സെക്രട്ടറി ശറഫുദീന്‍ പോത്തന്‍കോട് പ്രസംഗിച്ചു. നിസാമുദ്ധീന്‍ പെരുമാതുറ, നസീര്‍ പോത്തന്‍കോട്, സമീര്‍ പുതുക്കുറിച്ചി പങ്കെടുത്തു.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സുന്നി പ്രസ്ഥാന ഘടകങ്ങളുടെ പങ്കാളിത്തത്തിലാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച നെയ്യാറ്റിന്‍കര സോണിലെ വിഴിഞ്ഞം ടൗണ്‍ഷിപ്പിലും സിറ്റി സോണിലെ ബീമാപള്ളിയിലും ശനിയാഴ്ച വര്‍ക്കല സോണിലെ കല്ലമ്പലത്തും സമ്മേളനങ്ങള്‍ നടക്കും.