Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പതാക ഉയര്‍ത്തലിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

Published

|

Last Updated

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തുന്നു.

മലപ്പുറം | മുസ്‌ലിം സാമൂഹിക മുന്നേറ്റ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ഒമ്പതാമത് സ്ഥാപക ദിനം മലപ്പുറം ജില്ലയില്‍ സമുചിതമായി ആചരിച്ചു.

മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പതാക ഉയര്‍ത്തലിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് അഹ്മദ് അബ്ദുല്ല അല്‍ ബുഖാരി, സയ്യിദ് ഹാമിദലി ശിഹാബ് പാണക്കാട്, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എസ് വൈ എസ് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ദഅ്വാ സെക്രട്ടറി റിയാസ് സഖാഫി അറവങ്കര, അഷ്‌കര്‍ സഅദി താനാളൂര്‍, സ്വഫ്വാന്‍ അദനി സ്വലാത്ത് നഗര്‍, കേരള മുസ്ലിം ജമാഅത്ത് സ്വലാത്ത് നഗര്‍ യൂണിറ്റ് ഭാരവാഹികളായ സി കെ അബ്ദുറസാഖ്, കുഞ്ഞാപ്പു സി കെ, ഉസ്മാന്‍ മാസ്റ്റര്‍, കുഞ്ഞാലി ഹാജി താനാരി, റബീഹ് കൊമ്പം, ബാസിത് മൂച്ചിക്കല്‍, നിസാമുദ്ധീന്‍ ഒഴുകൂര്‍, ഹബീബുറഹ്മാന്‍ സംബന്ധിച്ചു.

2015 ഒക്ടോബര്‍ 10ന് രൂപം കൊണ്ട കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് എസ് വൈ എസ്, എസ് എസ് എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏകീകരിക്കുന്നത്. സാമൂഹിക പുരോഗതിയും രാഷ്ട്ര ക്ഷേമവും മുന്‍നിര്‍ത്തിയുള്ള നിരവധി പദ്ധതികളാണ് കേരള മുസ്‌ലിം ജമാഅത്ത് നടപ്പാക്കുന്നത്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ നടന്നു വരുന്നുണ്ട്. അടുത്ത വര്‍ഷം കേരള മുസ്‌ലിം ജമാഅത്ത് ദശവാര്‍ഷികം വളരെ വിപുലമായ രീതിയില്‍ നടക്കും.

 

 

 

Latest