Malappuram
കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ല മഹല്ല് സാരഥി സംഗമം സമാപിച്ചു
കുറ്റ കൃത്യങ്ങളും സാമൂഹ്യ തിന്മകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജമാഅത്തുകള്‍ ജാഗ്രത പാലിക്കണം
മലപ്പുറം | സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതില്‍ മഹല്ല് ജമാഅത്ത് നേതൃത്വത്തിന് മുഖ്യമായ പങ്ക് വഹിക്കാനുണ്ടെന്ന് കേരള മുസ് ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സാരഥി സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഇസ് ലാമിക പ്രബോധന മേഖലയില്‍ സുപ്രധാന ഘടകങ്ങളാണ് മഹല്ല് ജമാഅത്തുകള്‍. കുറ്റ കൃത്യങ്ങളും സാമൂഹ്യ തിന്മകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജമാഅത്തുകള്‍ ജാഗ്രത പാലിക്കണം.നാട്ടിലും സമൂഹത്തിലും അരക്ഷിതാവസ്ഥയുണ്ടാക്കുന്ന എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാന്‍ മഹല്ല് സാരഥികള്‍ക്ക് കഴിയണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ജീവിതശൈലി രോഗങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ക്ക് വിശുദ്ധ റമളാന്‍ ദിനരാത്രങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ മഹല്ല് ജമാഅത്തും വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സമസ്ത:സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നുള്ള ആയിരം പ്രതിനിധികള്‍ സംബന്ധിച്ചു. കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ.കെ എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി സൈദലവി ചെങ്ങര,മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വിവിധ വിഷയങ്ങളവതരിപ്പിച്ചു.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി,ഊരകം അബ്ദു റഹ്മാന്‍ സഖാഫി,സി.കെ.യു മൗലവി മോങ്ങം,പി. എസ്.കെ ദാരിമി,മുഹമ്മദ് പറവൂര്‍,അലവിക്കുട്ടി ഫൈസി എടക്കര,അലിയാര്‍ കക്കാട് പ്രസംഗിച്ചു.കെ.ടി ത്വാഹിര്‍ സഖാഫി സ്വാഗതവും സുബൈര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു.