Ongoing News
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം | കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എം ഹാഷി അധ്യക്ഷത വഹിച്ചു.
ബഷീര്‍ മുസ്ലിയാര്‍ പേരുമല പ്രാര്‍ഥന നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നിര്‍വാഹകസമിതിയംഗം ഹൈദ്രോസ് ഹാജി എറണാകുളം, എം എം ഷാഫി പാങ്ങോട് പ്രസംഗിച്ചു. വിവിധ സമിതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിംഗ്, സാമ്പത്തിക അവലോകനം, പദ്ധതി അവതരണം എന്നിവക്ക് ജില്ലാ ഭാരവാഹികളായ അഡ്വ. കെ എച്ച് എം മുനീര്‍, മിഖ്ദാദ് ഹാജി ബീമാപള്ളി, ജാബിര്‍ ഫാളിലി നടയറ, എം മുഹമ്മദ് റാഫി ആലംകോട്, നിസാമുദീന്‍ പെരുമാതുറ, മുഹമ്മദ് സുല്‍ഫിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി, ജനറല്‍ സെക്രട്ടറി സനൂജ് വഴിമുക്ക് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് സ്വാഗതവും സെയ്ദലി സഖാഫി നന്ദിയും പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളിലും ലഹരി വ്യാപനത്തിലും കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി.
ഫോട്ടോ – കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം എ സൈഫുദീന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു