From the print
കേരള മുസ്‌ലിം ജമാഅത്ത് ഇ സി നേതൃസംഗമം നാളെ
പദ്ധതി പ്രഖ്യാപനം അടുത്ത മാസം 11ന്
കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് ഇ സി നേതൃസം ഗമം നാളെ കോഴിക്കോട്ട് നടക്കും. മൂന്ന് വർഷം നീണ്ടുനിൽക്കുന്ന സമസ്ത: സെന്റിനറി കർമപദ്ധതികളുടെ ഭാഗമായി ഈ വർഷം കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കർമപരിപാടികളുടെ പ്രഖ്യാപനത്തിന് മുന്നോടിയായാണ് സംഗമം. പദ്ധതി പ്രഖ്യാപനം അടുത്ത മാസം 11ന് വൈകിട്ട് നാല് മുതൽ കടപ്പുറത്ത് നടക്കും.
നാളെ രാവിലെ പത്ത് മു തൽ ഉച്ചക്ക് ഒന്ന് വരെ കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നേതൃസംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര, സുലൈമാൻ സഖാഫി മാളിയേക്കൽ വി വിധ സെഷനുകൾക്ക് നേതൃത്വം നൽകും. ജില്ല, സോൺ, സർക്കിൾ ഇ സി ജന.കൺവീനർമാരും ജില്ല, സോൺ ജന.സെക്രട്ടറിമാരും സംബന്ധിക്കും. 10,000 പേർ സംബ ന്ധിക്കുന്ന പദ്ധതി പ്രഖ്യാപന സമ്മേളന സംബന്ധമായ കാര്യങ്ങൾ സംഗമം ചർച്ച ചെയ്യും.