Connect with us

Kasargod

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി.

Published

|

Last Updated

മുഹിമ്മാത്തില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനാചരണത്തില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു.

പുത്തിഗെ | സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് പത്താം സ്ഥാപക ദിനം മുഹിമ്മാത്തില്‍ ആചരിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി.

എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി മന്‍ഷാദ് അഹ്സനി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, എ കെ സഅദി ചുള്ളിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest