Connect with us

Kozhikode

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം: മര്‍കസ് കാമ്പസില്‍ ആഘോഷ പരിപാടികള്‍ നടത്തി

സമസ്ത ജനറല്‍ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാകയുയര്‍ത്തലിന് നേതൃത്വം നല്‍കി.

Published

|

Last Updated

മര്‍കസില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനാചരണത്തില്‍ കാന്തപുരം ഉസ്താദ് പതാക ഉയര്‍ത്തുന്നു.

കാരന്തൂര്‍ | കേരള മുസ്‌ലിം ജമാഅത്ത് 10-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് സെന്‍ട്രല്‍ കാമ്പസില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സാദാത്തുക്കളുടെയും പ്രാസ്ഥാനിക നേതാക്കളുടെയും സാന്നിധ്യത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാകയുയര്‍ത്തലിന് നേതൃത്വം നല്‍കി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. സമസ്ത വിഭാവനം ചെയ്യുന്ന ആദര്‍ശ ഭദ്രതയും സാംസ്‌കാരിക ഔന്നത്യവും സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും മുസ്‌ലിം സമൂഹത്തെ അതിനായി പ്രാപ്തമാക്കുന്നതിനും കേരള മുസ്‌ലിം ജമാഅത്തിന് സാധിച്ചിട്ടുണ്ടെന്നും ഭാവി പദ്ധതികളില്‍ സുന്നി സമൂഹം ഉത്സാഹത്തോടെ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. മര്‍കസ് മുദരിസുമാരും പ്രാസ്ഥാനിക നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

Latest