Organisation
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്ഥാന മന്ദിര ശിലാസ്ഥാപനം നടത്തി
സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി ആസ്ഥാനമന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട | കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുന്നീ സംഘടനകളുടെ ജില്ലാ ആസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉൾപ്പെടെ ജില്ലാ ആസ്ഥാന കേന്ദ്രമാണ് പത്തനംതിട്ടയിൽ നിർമ്മിക്കുന്നത്.
സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി ആസ്ഥാനമന്ദിരത്തിൻ്റെ ശിലാസ്ഥാപന കർമ്മങ്ങൾക്ക് നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം എ താഹ മുസ്‌ലിയാർ കായംകുളം, സയ്യിദ് സി ടി ഹാഷിം തങ്ങൾ, അഷ്റഫ് ഹാജി അലങ്കാർ, സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി,സി എ ഹൈദ്രോസ് ഹാജി എറണാകുളം, ഡോ.അലി അൽ ഫൈസി, സലാഹുദ്ദീൻ മദനി, അൻസർ ജൗഹരി, ഹുസൈൻ മുസ്‌ലിയാർ കായംകുളം, സാബിർ മഖ്ദൂമി, സുലൈമാൻ ഹാജി നിരണം, അഡ്വ.ബിജൂ മുഹമ്മദ്, അനസ് പൂവാലം പറമ്പിൽ, സമദ് മുസ്‌ലിയാർ കോട്ടാങ്ങൽ, ഷാജി തൃക്കോമല, മുഹമ്മദ് കോന്നി സംബന്ധിച്ചു.