Eranakulam
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കൊടിയുയര്‍ന്നു
മറൈന്‍ഡ്രൈവില്‍ നാളെ 15,000 പ്രതിനിധികൾ സംഗമിക്കും
കൊച്ചി | സുന്നി ആദര്‍ശ പ്രസ്ഥാനത്തിന് നവ ദിശാബോധം പകരാന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കൊച്ചിയില്‍ പ്രൗഢ തുടക്കം. എറണാകുളം മറൈന്‍ ഡ്രൈവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി പതാക ഉയര്‍ത്തി. നാളെ വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തിൽ 15,000 പ്രതിനിധികള്‍ പങ്കെടുക്കും. പ്രവര്‍ത്തക വ്യൂഹത്തെ സമഗ്ര മേഖലകളിലും സജ്ജരാക്കുന്ന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ മാത്രമാണ് സമ്മേളന പ്രതിനിധികള്‍.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
പ്രസ്ഥാനം, ആദര്‍ശം, അഹ്ലുസ്സുന്ന, ദേശീയം, അന്തര്‍ദേശീയം, ന്യൂനപക്ഷം, നവോത്ഥാനം, ദഅ്‌വത്ത്, ലിബറലിസം തുടങ്ങിയ വിഷയങ്ങളില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, റഹ്മത്തുല്ല സഖാഫി എളമരം, എ പി അബ്ദുല്‍ ഹക്കീ അസ്ഹരി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, ഫിര്‍ദൗസ് സഖാഫി കടവത്തൂർ പ്രസംഗിക്കും.
പതായ ഉയര്‍ത്തല്‍ ചടങ്ങില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, എ അഹ്മദ് കുട്ടി ഹാജി, വി എച്ച് അലി ദാരിമി, സി ടി ഹാഷിം തങ്ങള്‍, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സി എ ഹൈദ്രോസ് ഹാജി, ഷാജഹാന്‍ സഖാഫി, കൈതപ്പാടന്‍ അബ്ദുല്‍ കരീം ഹാജി, സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.
പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ചേരാനെല്ലൂര്‍ ജാമിഅ അശ്അരിയ്യയില്‍ ക്യാബിനറ്റും സംസ്ഥാന കൗണ്‍സിലും നടന്നു. നാളെ രാവിലെ ഏഴ് മണി മുതല്‍ കളമശ്ശേരി നജാത്ത് ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുത്ത 300 പ്രതിനിധികള്‍ സംബന്ധിക്കുന്ന സംസ്ഥാന കൗണ്‍സില്‍ നടക്കും. അടുത്ത ഒരു വര്‍ഷത്തെ പദ്ധതികളും ബജറ്റും കൗണ്‍സിലില്‍ അവതരിപ്പിക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.