Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം വിളംബര ചെയ്ത് എസ് ബി എസ്  ജാഥകള്‍ 

നഗരിയിലേക്ക് വളണ്ടിയര്‍ റാലി സംഘടിപ്പിച്ചു

Published

|

Last Updated

മലപ്പുറം | അടുത്ത വെള്ളിയാഴ്ച മലപ്പുറത്ത് നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിൻ്റെ ഭാഗമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസകളില്‍ സംഘടിപ്പിച്ച എസ് ബി എസ് വിളംബര ജാഥ പ്രൗഢമായി. മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം മേല്‍മുറി സ്വലാത്ത് നഗര്‍ സിയാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് കുഞ്ഞീതു മുസ്്‌ലിയാര്‍ കരിപ്പൂര്‍ നിര്‍വഹിച്ചു. മേല്‍മുറി റൈഞ്ച് പ്രസിഡൻ്റ് കെ ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു.

ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, സ്വാദിഖ് സഖാഫി ചട്ടിപ്പറമ്പ്, അശ്കര്‍ സഅദി താനാളൂര്‍, അബ്ദുസ്സലാം സഖാഫി കോണോംപാറ, എന്‍ കെ നജ്മുദ്ദീന്‍ സഖാഫി, മുബശിര്‍ ഫൈസാനി എന്നിവര്‍ സംബന്ധിച്ചു.

വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം വൈലത്തൂര്‍ അത്താണിക്കല്‍ സുന്നി സെൻ ര്‍ മദ്‌റസയില്‍ എസ് ജെ എം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍ നിര്‍വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തി. കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ ഉപാധ്യക്ഷന്‍ പാലക്കല്‍ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറത്ത് നടന്ന വളണ്ടിയര്‍ സംഗമം കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, പിപി മുജീബ് റഹ്മാന്‍, സുബൈര്‍ കോഡൂര്‍, സിദ്ദീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

നഗരിയിലേക്ക് സംഘടിപ്പിച്ച വളണ്ടിയര്‍ റാലിക്ക് ബദ്‌റുദ്ദീന്‍ കോഡൂര്‍, സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, സ്വലാഹുദ്ദീന്‍ കോഡൂര്‍, ശിഹാബ് ഒറ്റത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

ആദര്‍ശ സമ്മേളനത്തിൻ്റെ ഭാഗമായി സമസ്ത മലപ്പുറം മേഖലാ കമ്മിറ്റിക്ക് കീഴില്‍ ബുധനാഴ്ച സിയാറത്ത് യാത്ര സംഘടിപ്പിക്കും. മുന്‍കാല പ്രാസ്ഥാനിക നേതാക്കളുടെ ഖബര്‍ സിയാറത്തിന് സയ്യിദ് ജാഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, അബ്ദുർറഹീം മുസ്്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Latest