Connect with us

Ongoing News

കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം 

നെടുമങ്ങാട്, പെരുമാതുറ, വിഴിഞ്ഞം, ബീമാപള്ളി, കല്ലമ്പലം എന്നിവിടങ്ങളില്‍ സമ്മേളനം നടന്നു

Published

|

Last Updated

തിരുവനന്തപുരം | കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ ജില്ലയില്‍ നടന്നുവന്ന സോണ്‍ ആദര്‍ശ സമ്മേളനങ്ങള്‍ സമാപിച്ചു. നെടുമങ്ങാട്, പെരുമാതുറ, വിഴിഞ്ഞം, ബീമാപള്ളി, കല്ലമ്പലം എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മുഹിയുദ്ദീന്‍കുട്ടി ബാഖവി, എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി  എളമരം,  കെ ടി താഹിര്‍ സഖാഫി മഞ്ചേരി, അന്‍വര്‍ സഖാഫി കരുവമ്പൊയില്‍ പ്രസംഗിച്ചു.

ജില്ലാ പ്രസിഡണ്ട് കെ എം ഹാഷിം ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ് കളിയിക്കാവിള, ജില്ലാ ഫിനാന്‍സ് സെക്രട്ടറി ജാബിര്‍ ഫാളിലി നടയറ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി ബീമാപള്ളി, ജനറല്‍ സെക്രട്ടറി സനൂജ് വഴിമുക്ക്, എസ് എം എ ജില്ലാ പ്രസിഡന്റ് അബുല്‍ ഹസന്‍ വഴിമുക്ക് സംബന്ധിച്ചു. മത നിരാസം, ആദര്‍ശ വ്യതിയാനം, ലഹരി വ്യാപനം, ന്യൂനപക്ഷ വിരുദ്ധ ഭരണകൂട നിലപാടുകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു.

---- facebook comment plugin here -----

Latest