Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് ആദർശ സമ്മേളനങ്ങൾ മലപ്പുറത്ത് നാളെ തുടങ്ങും

ജില്ലയിലെ 23 സോണുകളിൽ വിപുലമായി ആദർശ സമ്മേളനങ്ങൾ നടത്തും

Published

|

Last Updated

മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന കർമസാമയികം പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആദർശ സമ്മേളനങ്ങൾക്ക് നാളെ മലപ്പുറം ജില്ലയിൽ തുടക്കമാകും. മൂന്ന് വർഷം നീണ്ടുനിൽക്കുന്ന സമസ്ത സെൻ്റിനറിയുടെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തി വരുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ അനുബന്ധമായാണ്  ക്യാമ്പയിൻ നടത്തുന്നത്. നാളെ തുടങ്ങുന്ന 23 സോണുകളുടെയും വിപുലമായ ആദർശ സമ്മേളനങ്ങൾ ചങ്ങരംകുളത്ത് മേയ് 10 ന് അവസാനിക്കും.
ജില്ലയിലെ സമ്മേളനങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് എടക്കരയിൽ സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ  നിർവഹിക്കും. സമസ്ത മേഖലാ സെക്രട്ടറി വി.എസ് ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. മുഹമ്മദ് പറവൂർ, എൻ എം സ്വാദിഖ് സഖാഫി,അബ്ദുൽ വഹാബ് സഖാഫി പ്രസംഗിക്കും. തുടർന്ന് വൈകിട്ട് ഏഴിന് മമ്പാട് സയ്യിദ് ബാപ്പു തങ്ങൾ മമ്പാടിൻ്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻ്റ് കുറ്റമ്പാറ അബദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും. ഉമർ സഖാഫി ചെതലയം, പ്രസംഗിക്കും. സമാപന പ്രഭാഷണം പേരോട് അബ്ദുറഹ്മാൻ സഖാഫി നടത്തും.
മേയ് രണ്ടിന് വൈകിട്ട് അഞ്ചിന് അരീക്കോടും  രാത്രി ഏഴിന് എടവണ്ണപ്പാറയിലുമാണ് ആദർശ സമ്മേളനങ്ങൾ.  അരിക്കോട് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്യും. ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി പൊതു പ്രഭാഷണം നടത്തും. ആദർശ പ്രഭാഷണം പേരോട് അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ വഹാബ് സഖാഫി എന്നിവർ നടത്തും.
എടവണ്ണപ്പാറയിൽ സോൺ പ്രസിഡൻ്റ്  സയ്യിദ് അഹമ്മദ് കബീർ തങ്ങളുടെ അധ്യക്ഷതയിൽ എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, ഉമർ സഖാഫി ചെതലയം പ്രസംഗിക്കും. തുടർന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി സമാപന പ്രഭാഷണം നടത്തും.
മതത്തിൻ്റെ യഥാർത്ഥ തനിമ കളങ്കപ്പെടുത്തിയും പൈതൃകത്തിന്റെ അടിവേരുകൾ അറുത്ത് മാറ്റിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മതപരിഷ്കരണ നീക്കങ്ങളെ ചെറുക്കുന്നതോടൊപ്പം വഖ്ഫ് ഭേദഗതി ബിൽ ഉൾപ്പെടെ രാജ്യത്തെ മതേതര സമൂഹം നേരിടുന്ന വെല്ലുവിളികളും സാർവത്രികമായിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനവും സമ്മേളനം ചർച്ച ചെയ്യും. രാജ്യത്തിൻ്റെ അഖണ്ഡത തകർക്കും വിധത്തിലുള്ള ഭീകരപ്രവർത്തനങ്ങളിലൂടെ രാജ്യത്ത് സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള ഗൂഢ നീക്കങ്ങളെ കുറിച്ചും സമ്മേളനം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തും.
വിവിധ കേന്ദ്രങ്ങളിൽ കെ ടി ത്വാഹിർ സഖാഫി, സി കെ യു മൗലവി മോങ്ങം, അലവിക്കുട്ടി ഫൈസി എടക്കര, കെ പി ജമാൽ കരുളായി, എ പി ബശീർ ചെല്ലക്കൊടി, സുലൈമാൻ മുസ്ലിയാർ കിഴിശ്ശീരി, എം കെ എം ബഷീർ സഖാഫി പൂങ്ങോട് തുടങ്ങിയവർ സംബന്ധിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വണ്ടൂർ, പെരിന്തൽമണ്ണ , കൊളത്തൂർ, മലപ്പുറം , പുളിക്കൽ, മഞ്ചേരി ഈസ്റ്റ്, മഞ്ചേരി വെസ്റ്റ്, തിരൂർ, താനൂർ, കോട്ടക്കൽ, വളാഞ്ചേരി, പുത്തനത്താണി, പരപ്പനങ്ങാടി, തേഞ്ഞിപ്പലം തിരൂരങ്ങാടി, പൊന്നാനി, വേങ്ങര എടപ്പാൾ എന്നിവടങ്ങളിലും സമ്മേളനങ്ങൾ നടക്കും.
ഇതു സംബന്ധമായി വാദി സലാമിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ കെ കെ എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്ലിയാർ, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി കെ ബശീർ പടിക്കൽ, കെ പി ജമാൽ, കെ ടി ത്വാഹിർ സഖാഫി, ബഷീർ ചെല്ലകൊടി, അലിയർ ഹാജി സംബന്ധിച്ചു.

Latest