Connect with us

Kerala

കേരള മുസ്‍ലിം ജമാഅത്ത്: കാന്തപുരം, ഖലീൽ തങ്ങൾ, കരീം ഹാജി വീണ്ടും സാരഥികൾ

കളമശ്ശേരി ഞാലകം ജമാഅത് കൺവെൻഷൻ സെന്ററിൽ ചേർന്ന വാർഷിക കൗൺസിലിലാണ് 2023- 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Published

|

Last Updated

കൊച്ചി | സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന ഘടകമായ കേരള മുസ്‌ലിം ജമാഅത്ത് സാരഥികളായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയെ ജനറല്‍ സെക്രട്ടറിയായും അബ്ദുല്‍ കരീം ഹാജി ചാലിയത്തെ ഫിനാന്‍സ് സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ഞാലകം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സിലില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പുനഃസംഘടനക്ക് നേതൃത്വം നല്‍കി. ഭാരവാഹികളെ സയ്യിദ് അലി ബാഫഖി തങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മറ്റു ഭാരവാഹികള്‍:

വൈസ് പ്രസിഡണ്ടുമാര്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സി മുഹമ്മദ് ഫൈസി പന്നൂര്‍, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം എന്‍ കുഞ്ഞഹമ്മദ് ഹാജി.

സെക്രട്ടറിമാര്‍: പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, അബ്ദുല്‍ മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി തിരുവന്തപുരം,സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍

ഡയരക്റ്റര്‍മാര്‍: പ്രഫ. യു സി അബ്ദുല്‍ മജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി (പ്ലാനിംഗ്), ഹാമിദ് മാസ്റ്റര്‍ ചൊവ്വ (ട്രൈനിംഗ്), വി എഛ് അലി ദാരിമി (ദഅ്‌വ)

Latest