Connect with us

meelad seminar

കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ മീലാദ് സെമിനാര്‍ 22ന്

പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 400ലേറെ പ്രതിനിധികൾ പങ്കെടുക്കും.

Published

|

Last Updated

കാസര്‍കോട് | ‘തിരു നബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി 22ന് രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോൺഫറന്‍സ് ഹാളില്‍ ജില്ലാ മീലാദ് സെമിനാര്‍ നടക്കും. ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മോഡറേറ്ററാകും. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണവും നോവലിസ്റ്റ് പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തും. ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, ചെര്‍ക്കള മാര്‍ത്തോമയിലെ ഫാ. മാത്യു ബേബി എന്നിവര്‍ മുഖ്യാതിഥികളാണ്.

കേരള സാഹിത്യ പരിഷത്ത് അംഗം വി വി പ്രഭാകരന്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, സാഹിത്യ വേദി പ്രസിഡന്റ് ടി എ ശാഫി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സി എന്‍ ജഅഫര്‍ സാദിഖ്, എസ് ജെ എം ജില്ലാ പ്രസിഡന്റ് ജമാല്‍ സഖാഫി ആദൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മീഡിയാ സെക്രട്ടറി സി എല്‍ ഹമീദ് പ്രസംഗിക്കും. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ 400ലേറെ പ്രതിനിധികൾ പങ്കെടുക്കും.

Latest