Connect with us

Kasargod

കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ സാന്ത്വനത്തിന് ഒരു കോടിയുടെ കര്‍മ പദ്ധതി

Published

|

Last Updated

കാസർഗോഡ്  | കേരള മുസിലം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ ഘടകത്തിനു കീഴില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപയുടെ കര്‍മ പദ്ധതി തയ്യാറായി. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് തുടങ്ങിയ സാന്ത്വന ഭവനം ആധുനിക സൗകര്യങ്ങളോടെ വുപുലീകരിക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതൊടൊപ്പം വളണ്ടിയര്‍ സേവനവും ഭക്ഷ്യ വിതരണവും ഏര്‍പ്പെടുത്തും. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവക്കു സമീപവും സാന്ത്വന കേന്ദ്രവും വളണ്ടിയര്‍ സേവനവും ഉറപ്പാക്കും. ജില്ലയിലെ നാല് മെഡിക്കല്‍ കേന്ദ്രങ്ങളില്‍ ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കും. വീടുകളില്‍ സ്ഥാപിക്കുന്ന ചാരിറ്റി ബോക്‌സിലൂടെ ആറ് മാസത്തിനകം ഒരു കോടി രൂപ സമാഹരിക്കും.

പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ 13 അംഗ സമിതിക്ക് രൂപം നല്‍കി. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ (ചെയര്‍മാന്‍), കുണിയ അഹ്മദ് മൗലവി (കണ്‍വീനര്‍) സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് പി എസ് ആറ്റക്കോ തങ്ങള്‍ പഞ്ചിക്കല്‍ , കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പൂത്തപ്പലം അബ്ദു റഹ്മാന്‍ സഖാഫി. റഷീദ് സഅദി പൂങ്ങോട് , ജമാല്‍ സഖാഫി ആദൂര്‍, അബ്ദു റസാഖ് സഖാഫി പള്ളങ്കോട്, മദനി ഹമീദ് ബല്ലാകടപ്പുറം, ഇല്യാസ് കൊറ്റുമ്പ (അംഗങ്ങള്‍).

ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാതല സംഗമം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാല്‍ തങ്ങള്‍ പൊസോട്ട്, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവെള്ളുര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മൂസല്‍ മദനി തലക്കി, ഫാറൂഖ് പൊസോട്ട്, പൂത്തപ്പലം അബ്ദുല്‍ റഹിമാന്‍ സഖാഫി, ജമാല്‍ സഖാഫി ആദൂര്‍, കെ എച് അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍,സി എല്‍ ഹമീദ് ചെമനാട്,സിദ്ദീഖ് സഖാഫി ആവളം, താജുദ്ദീന്‍ മാസ്റ്റര്‍, ഷാഫി സഅദി ഷിറിയ സംസാരിച്ചു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest