Connect with us

Kerala

കേരള മുസ്‌ലിം ജമാഅത്ത് മീലാദ് കാമ്പയിന്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | നബിദിനാചരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘തിരുനബി: ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്തം: മൂന്ന്, ചൊവ്വ) വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌ക്ലബ് ടി എന്‍ ജി ഹാളില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ജി എസ് പ്രദീപ് മുഖ്യാതിഥിയാകും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ധീന്‍ ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ സി പി സെയ്തലവി ചെങ്ങര, മജീദ് കക്കാട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നൂറോളം കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണങ്ങള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍, സൗഹൃദ സദസ്സുകള്‍, പ്രവാചക പ്രകീര്‍ത്തന വേദികള്‍, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള മീലാദ് ഫെസ്റ്റുകള്‍, സാന്ത്വന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ നടക്കും.

 

---- facebook comment plugin here -----

Latest