From the print
കേരള മുസ്‌ലിം ജമാഅത്ത്: ഒരുദിന വരുമാനം; ഫണ്ട് ദിനം ഇന്ന്
ക്യാമ്പയിന്‍ തുടങ്ങിയത് ഈ മാസം 10 മുതല്‍.

കോഴിക്കോട് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഒരുദിന വരുമാനം ഫണ്ട് ദിനം ഇന്ന്. പ്രസ്ഥാനത്തിന് കരുത്താകാം, ആശയമറ്റവര്‍ക്ക് ആശ്രയമാകാം, നവോത്ഥാന മുന്നേറ്റത്തിന് ശക്തി പകരാം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ക്യാമ്പയിന്‍.
ഈ മാസം 10 മുതലാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. പ്രാസ്ഥാനിക കുടുംബത്തിലെ അംഗങ്ങളുടെ ഒരു ദിവസത്തെ വരുമാനം വര്‍ഷത്തിലൊരിക്കല്‍ സംഘടനക്ക് വേണ്ടി നീക്കിവെക്കുകയാണ് ലക്ഷ്യം.
സംഘടനാ കുടുംബം എല്ലാവര്‍ഷവും ആവേശത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്‍ ഇത്തവണയും വിജയകരമായ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്.
---- facebook comment plugin here -----