Kozhikode
കേരള മുസ്ലിം ജമാഅത്ത് ഫലസ്തീൻ ഐക്യ ദാർഢ്യ സെമിനാർ നാളെ
മുഹമ്മദ് നബി (സ) യുടെ സ്നേഹ ജീവിതം സി. മുഹമ്മദ് ഫൈസിയും അധിനിവേശത്തിന്റെ ഭീകരത മുസ്തഫ പി എറക്കലും അവതരിപ്പിക്കും.
കോഴിക്കോട് | കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 2:30 മുതൽ 4:30 വരെ എസ്.വൈ.എസ് ദഅവാ സെന്ററിൽ സെമിനാർ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി (സ) യുടെ സ്നേഹ ജീവിതം സി. മുഹമ്മദ് ഫൈസിയും അധിനിവേശത്തിന്റെ ഭീകരത മുസ്തഫ പി എറക്കലും അവതരിപ്പിക്കും.
ടി.കെ അബ്ദുറഹ് മാൻ ബാഖവി അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്ദൽ അവേലം, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് സബൂർ ബാഹസൻ, അബ്ദുൽ ലത്വീഫ് മുസ്ല്യാർ കുറ്റിക്കാട്ടൂർ , എ കെ സി മുഹമ്മദ് ഫൈസി, റഷീദ് മുസ്ല്യാർ ആയഞ്ചേരി, അബ്ദുൽ ലത്വീഫ് ഫൈസി, യൂസഫ് സഖാഫി, അബൂബക്കർ സഖാഫി വെണ്ണക്കോട്, ജലീൽ സഖാഫി കടലുണ്ടി, മുനീർ സഖാഫി ഓർക്കാട്ടേരി,, നാസർ സഖാഫി അമ്പലക്കണ്ടി, കുഞ്ഞബ്ദുല്ല കടമേരി, റാഫി അഹ്സനി , അഫ്സൽ ഹുസൈൻ,സലീം അണ്ടോണ, മുഹമ്മദലി എൻ, ജി. അബൂബക്കർ, നാസർ ചെറുവാടി,ലുഖ്മാൻ ഹാജി, ഡോ.എ.പി അബ്ദുല്ലക്കുട്ടി, അക്ബർ സ്വാദിഖ്, അബ്ദുറഹ്മാൻ മാസ്റ്റർ, അഫ്സൽ കൊളാരി സംബന്ധിക്കും.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് , എസ് എം എ , എസ് ജെ എം ജില്ലാ ഭാരവാഹികൾ, ഐ.പി.എഫ് റീജിയണൽ ഡയരക്ടറേറ്റ് ലീഡേഴ്സ്, എക്സിക്യുട്ടീവ് അംഗങ്ങൾ പങ്കെടുക്കണം.