Connect with us

Kannur

കക്കാട് മഹല്ല് തിരഞ്ഞെടുപ്പിൽ കേരള മുസ്‍ലിം ജമാഅത്ത് പാനലിന് ഉജ്ജ്വല വിജയം

മുസ്‍ലിം ലീഗ്- ഇ കെ സമസ്ത-വഹാബി-മൗദൂദി സംയുക്ത പാനലിനെ എല്ലാ സ്ഥാനങ്ങളിലും സുന്നി പക്ഷം പരാജയപ്പെടുത്തി

Published

|

Last Updated

കണ്ണൂര്‍ | കക്കാട് മഹല്ല് ഭരണസമിതിയിലേക്കുള്ള ജനറല്‍ബോഡി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കേരള മുസ്‍ലിം  ജമാഅത്ത് പാനലിന് വന്‍ വിജയം. മുസ്‍ലിം ലീഗ്- ഇ കെ സമസ്ത-വഹാബി-മൗദൂദി സംയുക്ത പാനലിനെ എല്ലാ സ്ഥാനങ്ങളിലും സുന്നി പക്ഷം പരാജയപ്പെടുത്തി. കഴിഞ്ഞ ആറ് വര്‍ഷക്കാലം സംയുക്ത ഭരണ സമിതിയായിരുന്നു. എന്നാല്‍, കേരള മുസ്‍ലിം ജമാഅത്തിനെ ഒറ്റപ്പെടുത്താനാണ് സംയുക്ത മുന്നണി പരിശ്രമിച്ചത്.

ഈ സാഹചര്യത്തിലാണ് കേരള മുസ്‍ലിം ജമാഅത്തിന്റെ കക്കാട് സര്‍ക്കിള്‍ നേതൃത്വം സ്വന്തം പാനലിനെ അണിനിരത്തി സുന്നികള്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് ശറഫുദ്ദീന്‍ സഖാഫി, കെ പി ശഫീഖ്, യുനുസ് കെ പി, സജീര്‍ സഖാഫി, നജീബ് കെ ടി, വി സി മുഹമ്മദ് കുഞ്ഞി, നൗഫല്‍ കെ, അസ്്‌ലം കെ ടി, റഊഫ് പി പി, റശീദ് കെ പി സി, ബശീര്‍ കെ വി, സലീം കെ, ഉവൈസ് പി പി, ബിലാല്‍ കെ കെ, ജുനൈദ് കെ എം എന്നിവരാണ് തിരഞ്ഞെടുക്കപെട്ടത്.

ജയിച്ച അംഗങ്ങളെ കക്കാട് മുസ്‍ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.

 

Latest