Malappuram
മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ഫണ്ടനുവദിക്കാത്തതില്‍ കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധം
ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയും ഒരു നിലക്കും അംഗീകരിക്കാനാകത്തതുമാണെന്ന് കമ്മിറ്റി
മലപ്പുറം | നിക്ഷിപ്ത രാഷ്ടിയ താല്പര്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ മഞ്ചേരി ജില്ല ജനറല്‍ ആശുപത്രി പുന:സ്ഥാപിക്കാന്‍ ഇനിയും ഫണ്ട് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി. ഇത് ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയും ഒരു നിലക്കും അംഗീകരിക്കാനാകത്തതുമാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ യാഥാര്‍ത്ഥ്യ ബോധമില്ലാത്ത തിരുമാനത്തിന്റെ ഫലമായാണിത് നഷ്ടമായത്. ഇനിയും ഇതിന്റെ പാപ ഭാരം സഹിക്കാന്‍ ജനങ്ങളെ നിര്‍ബ്ബന്ധിക്കുന്ന ദുരവസ്ഥ വേദനാജനകമാണ്. ജനപക്ഷ വികസനം യാഥാര്‍ത്ഥ്യമാക്കുന്ന രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും ജില്ലയിലെ ജനങ്ങള്‍ നീതിയാണ് പ്രതീക്ഷിക്കുന്നത്. ഇതേയാവശ്യം മുന്‍ നിര്‍ത്തി മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആരോഗ്യ മന്ത്രിക്കും ജില്ലയിലെ മുഴുവന്‍ എം.എല്‍ എ മാര്‍ ക്കും വികസന രേഖയും തുടര്‍ന്ന് നിവേദനവും നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഭൂവിസ്തൃതിയിലും ജനസംഖ്യയിലും കൂടുതലുള്ള ജില്ലയെന്ന രൂപത്തില്‍ അര്‍ഹമായ പരിഗണന നല്‍കി ജില്ലയിലെ വികസന മുരടിപ്പിന് ശാശ്വത പരിഹാരം കാണണമെന്നും ജില്ല വികസനം മുഖ്യ അജണ്ടയായി സ്വീകരിക്കാന്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.